-25%
product_img1
ആരോഗ്യത്തിന്‍റെ ദൈവശാസ്ത്രം
150.00 112.50

ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്‍റെ മാനത്തിൽ നോക്കിക്കാണുകയാണ് ഗ്രന്ഥകാരനായ ചെറിയമുണ്ടം അബ്ദുൽഹമീദ്. വൈദ്യശാസ്ത്രത്തിന്‍റെ ആത്മീയമാനം കൂടി ചേർത്താരുക്കിയിട്ടുള്ള ഇതിലെ അധ്യായങ്ങളത്രയും ചിന്തനീയവും വിശ്വാസിയുടം ഭൗതികജീവിതത്തിന്‍റെ കണ്ണാടിയുമാണ്.

-25%
product_img1
സ്ത്രീ മധുരവും കയ്പും
60.00 45.00

പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി പുതിയ ലോകത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ച് ജീവിക്കാൻ സ്ത്രീകൾക്ക് മാർഗദർശനം നൽകുന്ന കൃതി

-25%
product_img1
ഇസ്‌ലാഹി പ്രസ്ഥാനം ദര്‍ശനം ചരിത്രം ദൗത്യം
80.00 60.00

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക നവ ജാഗരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽ കേരളത്തനിമയിൽ രൂപപ്പെട്ട നവോഥാന മുന്നേറ്റമാണ് ഇസ്‌ലാഹി പ്രസ്ഥാനം. പ്രമാണബദ്ധമായി പ്രബോധന രംഗത്തിറങ്ങിയ ഒരു പറ്റം നിഷ്കാമ കര്‍മയോഗികളും ധിഷണാശാലികളുമായ പണ്ഡിത വര്യന്മാർ രൂപം നൽകിയ ഇസ്‌ലാഹി പ്രസ്ഥാനം അതിന്‍റെ ദൗത്യ നിർവഹണ വീഥിയിൽ മുന്നേറുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുവച്ച ദൗത്യങ്ങളേറെയും സമൂഹം ഏറ്റെടുത്തു. ഒരു പ്രസ്ഥാനം എന്ന നിലയിൽ നവോത്ഥാന മുന്നേറ്റത്തിനു വലിയ കുതിപ്പുകളും ചിലപ്പോൾ കിതപ്പുകളും ഉണ്ടായിട്ടുണ്ട്. വിശാസ ജീർണതകൾ ഒട്ടൊക്കെ മാറി നിന്നെങ്കിലും പൗരോഹിത്യത്തിന്‍റെ പിടിയിൽ നിന്ന് സമൂഹം പൂർണമായി രക്ഷപെട്ടിട്ടില്ല. അതിനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തെ സാമാന്യമായി പരിചയപ്പെടാൻ ഈ കൃതി പ്രയോജനപ്പെടും.

-50%
product_img1
ഐ എസ് രക്തദാഹികളുടെ മതം
160.00 80.00

ഐ എസിനെ കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. ഭീകരതക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ അധിനിവേശങ്ങള്‍ വിപരീത ഫലങ്ങളാണ് ഉളവാക്കിയെതെന്ന് ഈ കൃതി സമര്‍ത്ഥിക്കുന്നു.

-34%
product_img1
മുഹമ്മദ് നബി [സ്വ] ജീവചരിത്ര സംഗ്രഹം
480.00 321.00

മുഹമ്മദ് നബി(സ്വ) ദൈവം മനുഷ്യരിലേക്ക് നിയോഗിച്ച ദൂതന്മാരിൽ അന്തിമൻ. അദ്ദേഹം ഒരു ഇതിഹാസ കഥാപാത്രമല്ല; ചരിത്രപുരുഷനാണ്. ലോകത്ത് ഇന്നറിയപ്പെടുന്ന മറ്റേതു മഹദ് വ്യക്തികളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം. നബിചരിത്രത്തിലെ ദശാസന്ധികളോരോന്നും ബുദ്ധിപരമായും പശ്ചാത്തല വിവരണത്തോടുകൂടിയും ഹൃദ്യമായവതരിപ്പിച്ച ഈ കൃതി മലയാളിക്ക് മുതൽക്കൂട്ടാവും.

-50%
product_img1
വൈദ്യവും വേദവും ചികിത്സയിലെ ചൂഷണങ്ങളും
90.00 45.00

ആത്മാവ്, മനസ്സ്, ശരീരം എന്നിവയുടെ സാകല്യമാണ് മനുഷ്യൻ. ഈ മൂന്നു ഘടകങ്ങളുടെയും സുസ്ഥിതിയാണ് ആരോഗ്യം. ദൈവം നിശ്ചയിച്ച പ്രകൃതിയിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് മനുഷ്യൻ രോഗിയാവുന്നത്. രോഗം ഒരു അനുഗ്രഹമാണ്; രോഗശമനം പോലെത്തന്നെ.

X