ഇസ്‌ലാഹി പ്രസ്ഥാനം ദര്‍ശനം ചരിത്രം ദൗത്യം

80.00 60.00

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക നവ ജാഗരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽ കേരളത്തനിമയിൽ രൂപപ്പെട്ട നവോഥാന മുന്നേറ്റമാണ് ഇസ്‌ലാഹി പ്രസ്ഥാനം. പ്രമാണബദ്ധമായി പ്രബോധന രംഗത്തിറങ്ങിയ ഒരു പറ്റം നിഷ്കാമ കര്‍മയോഗികളും ധിഷണാശാലികളുമായ പണ്ഡിത വര്യന്മാർ രൂപം നൽകിയ ഇസ്‌ലാഹി പ്രസ്ഥാനം അതിന്‍റെ ദൗത്യ നിർവഹണ വീഥിയിൽ മുന്നേറുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുവച്ച ദൗത്യങ്ങളേറെയും സമൂഹം ഏറ്റെടുത്തു. ഒരു പ്രസ്ഥാനം എന്ന നിലയിൽ നവോത്ഥാന മുന്നേറ്റത്തിനു വലിയ കുതിപ്പുകളും ചിലപ്പോൾ കിതപ്പുകളും ഉണ്ടായിട്ടുണ്ട്. വിശാസ ജീർണതകൾ ഒട്ടൊക്കെ മാറി നിന്നെങ്കിലും പൗരോഹിത്യത്തിന്‍റെ പിടിയിൽ നിന്ന് സമൂഹം പൂർണമായി രക്ഷപെട്ടിട്ടില്ല. അതിനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തെ സാമാന്യമായി പരിചയപ്പെടാൻ ഈ കൃതി പ്രയോജനപ്പെടും.

Add to Wishlist
Add to Wishlist
Compare
Category:

Description

ദർശനം . ചരിത്രം . ദൗത്യം

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാഹി പ്രസ്ഥാനം ദര്‍ശനം ചരിത്രം ദൗത്യം”

Your email address will not be published. Required fields are marked *

X