-50%
product_img1
തിരുനബിയും അനുചരരും: കാലം മായ്ക്കാത്ത ചരിത്രസാക്ഷ്യങ്ങള്‍
80.00 40.00

മുഹമ്മദ് നബി(സ)യുടെയും സ്വഹാബികളുടെയും ജീവിതത്തില്‍ നിന്ന് പെറുക്കിയെടുത്ത അനര്‍ഘനിമിഷങ്ങള്‍. പ്രവാചകന്‍റെയും അനുചരന്മാരുടെയും വിശ്വാസത്തിന്‍റെ കരുത്തും അടിയുറച്ച ആത്മവിശ്വാസവും ത്യാഗപൂര്‍ണമായ സമര്‍പ്പണവും ജ്വലിച്ചുനില്ക്കുന്ന നുറുങ്ങു സംഭവങ്ങള്‍ നമ്മെ ആവേശഭരിതമാക്കുന്നു. ഹൃദ്യവും ലളിതവുമായി ആഖ്യാനം.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
നബി ചരിത്ര രചന വളര്‍ച്ചയും വികാസവും
60.00 40.00

വിഖ്യാത പണ്ഡിതനായ അല്ലാമാ ശിബ്‌ലി നുഅ്മാനിയുടെ പ്രവാചക ചരിത്ര വിജ്ഞാനകോശത്തിന്‍റെ (സീറത്തുന്നബി) ആമുഖമാണ് ഈ ഗ്രന്ഥം. പൂര്‍വികരും ആധുനികരുമായ ഇസ്‌ലാം വിമര്‍ശകര്‍ പ്രവാചകനെതിരെ ഉയര്‍ത്തുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്നു നബിചരിത്ര സാഹിത്യത്തില്‍ അപൂര്‍വമായ ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
മുഹമ്മദ്
420.00 315.00

ലോക മതങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് പാശ്ചാത്യസമൂഹത്തില്‍ ഖ്യാതി നേടിയ ബ്രിട്ടീഷ് എഴുത്തുകാരി കാരന്‍ ആംസ്ട്രോങിന്‍റെ മുഹമ്മദ് എ ബയോഗ്രഫി ഓഫ് ദ പ്രഫറ്റ് എന്ന കൃതിയുടെ പരിഭാഷ. ജീവചരിത്രാഖ്യാനം എന്നതിലുപരി മുന്‍വിധികള്‍ ഏതുമില്ലാതെ പ്രവാചക ജീവിതം യുക്തിസഹമായി വിശകലനം ചെയ്യുന്നു. മുഹമ്മദ് നബിയെ വിമര്‍ശിച്ച് എഴുതിയ കൃതികള്‍ക്ക് മറുപടികൂടിയാണ് ക്രൈസ്തവ സന്യാസിനി സഭയില്‍ അംഗമായിരുന്ന കാരന്‍ ആംസ്ട്രോങിന്‍റെ ഈ വിഖ്യാത രചന.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
മുഹമ്മദ് നബി കാരുണ്യത്തിന്‍റെ ദൈവദൂതൻ
400.00 300.00

മുഹമ്മദ് നബി(സ്വ)യുടെ കറപുരളാത്ത ജീവിതവും ധവളിമയാർന്ന വ്യക്തിത്വവും കാരുണ്യം നിറഞ്ഞ മനസ്സും പ്രകാശിപ്പിക്കുന്ന ഒരു ഉത്തമകൃതി. നബി(സ്വ)യുടെ കാരുണ്യ സ്പർശമേറ്റ വൈവിധ്യമാർന്ന മേഖലകളിലൂടെ കടന്നുപോകുന്ന പ്രമാണബദ്ധമായ ചരിത്ര വിശകലനം. അന്തിമ പ്രവാചകന്‍റെ വ്യക്തിത്വത്തെ തേജോവധം ചെയ്യാൻ തുനിഞ്ഞിറങ്ങിയ എതിരാളികളുടെ ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായ മറുപടി. ഡോ. റാഗിബ് അൽഹനഫി അസ്സർജാനിയുടെ ഉത്തമ രചന. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്യുകയും ജീവിച്ച് മാതൃകയാവുകയും ചെയ്ത ധർമപാത അഥവാ ഇസ്‌ലാമിന്‍റെ മാനവികമുഖം അനാവരണം ചെയ്യുന്ന ഈ കൃതി നിർമല മനസ്സിനെ സ്വാധീനിക്കും, തീർച്ച.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
മുഹമ്മദ് നബി [സ്വ] ജീവചരിത്ര സംഗ്രഹം
480.00 321.00

മുഹമ്മദ് നബി(സ്വ) ദൈവം മനുഷ്യരിലേക്ക് നിയോഗിച്ച ദൂതന്മാരിൽ അന്തിമൻ. അദ്ദേഹം ഒരു ഇതിഹാസ കഥാപാത്രമല്ല; ചരിത്രപുരുഷനാണ്. ലോകത്ത് ഇന്നറിയപ്പെടുന്ന മറ്റേതു മഹദ് വ്യക്തികളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം. നബിചരിത്രത്തിലെ ദശാസന്ധികളോരോന്നും ബുദ്ധിപരമായും പശ്ചാത്തല വിവരണത്തോടുകൂടിയും ഹൃദ്യമായവതരിപ്പിച്ച ഈ കൃതി മലയാളിക്ക് മുതൽക്കൂട്ടാവും.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
മുഹമ്മദ് നബി ബഹുമതസ്ഥർക്കിടയിൽ
140.00 94.00

മുഹമ്മദ് നബി(സ) ഭിന്നമതക്കാരോടൊത്താണ് ജീവിച്ചത്. ബഹുദൈവവിശ്വാസികളും ജൂത ക്രൈസ്തവ വിശ്വാസികളും അഗ്നി ആരാധകരുമടക്കം ധാരാളം മതങ്ങൾ ആചരിച്ചിരുന്നവരുമായി ഏറ്റവും ഊഷ്മളവും ദൃഢവുമായ ബന്ധമാണ് നബി തിരുമേനിക്കുണ്ടായിരുന്നത്. ഇസ്‌ലാമിക വിശ്വാസ ആചാരങ്ങൾ മുറുകെ പിടിച്ചു കൊണ്ട് ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ സഹവർത്തിക്കണമെന്നതിന് ഏറ്റവും മികച്ച മാതൃക പ്രവാചകന്‍റേതു തന്നെ.

Add to Wishlist
Add to Wishlist
Quick ViewCompare
-43%
product_img1
മുഹമ്മദ് നബി മാതൃകാധ്യാപകൻ
50.00 29.00

സ്നേഹം, കാരുണ്യം എന്നിവ കൊണ്ടുമുള്ള ശുശ്രൂഷയാണ് അധ്യാപനം. ശബ്ദത്തേക്കാൾ വലുതാണ് കര്‍മങ്ങള്‍, വാക്കിനേക്കാൾ മികച്ചതാണ് ജീവിതം, സംസാരത്തേക്കാൾ നല്ലതാണ് സഹവാസം തുടങ്ങിയവ അടയാളപ്പെടുത്തിയ ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകനാണ് മുഹമ്മദ് നബി (സ്വ). നബിയിലെ മാതൃകാധ്യാപകനെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ മികച്ച പുസ്തകം.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
വിപ്ലവത്തിന്‍റെ പ്രവാചകൻ
90.00 60.00

മനുഷ്യന് കർമരംഗത്ത് തെരഞ്ഞെടുപ്പിനുള്ള പരിപൂർണ സ്വാതന്ത്ര്യം ലഭ്യമായിട്ടുണ്ട്. എന്നാൽ കർമഫലത്തിന്മേൽ തെരഞ്ഞെടുപ്പിനുള്ള യാതൊരു സ്വാതന്ത്ര്യവും നല്കിയിട്ടില്ല. മനുഷ്യനെ സങ്കീർണമായ വിഷമസന്ധിയിലാണ് ഇത് അകപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് മനുഷ്യന്‍റെ മാർഗദർശനത്തിന് പൂർണമായ വ്യവസ്ഥിതി ദൈവം ഏർപ്പെടുത്തി; മനുഷ്യന് ഇക്കാര്യത്തിൽ പരാതികളില്ലാത്തവിധം. പ്രവാചകൻ സൃഷ്‌ടിച്ച വിപ്ലവം ഏകദൈവത്തിലും പരലോക വിശ്വാസത്തിലും അധിഷ്ഠിതമാണ്. സാമൂഹിക വ്യവസ്ഥിതിയിലെ വ്യാപകമായ പരിവർത്തനങ്ങള്‍ പ്രതിപാദിക്കുന്ന അമൂല്യ ഗ്രന്ഥം.

Add to Wishlist
Add to Wishlist
Quick ViewCompare
X