-49%
product_img1
ഇസ്‌ലാമിക വ്യക്തിത്വം
35.00 18.00

ഇസ്‌ലാം മാനവികതയുടെയും നീതിയുടെയും മതമാണ്. വ്യക്തികളെ സത്യത്തിന്റെയും ധാര്‍മികതയുടെയും ജീവിക്കുന്ന മാതൃകകളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ദൗത്യം. ഇസ്‌ലാമിക വ്യക്തി ജീവിതത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പഠനാര്‍ഹമായ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഇസ്‌ലാമിക സംസ്കാരം
40.00 20.00

1920കളില്‍ മദ്രാസിലെ ക്ഷണിക്കപ്പെട്ട ഉദ്ബുദ്ധ സദസ്സിന് മുമ്പാകെ പിക്താള്‍ നിര്‍വഹിച്ച പ്രസംഗത്തിന്‍റെ പുസ്തക രൂപമാണിത്. ഇസ്‌ലാമിക സംസ്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങളെ അഗാധമായി പരിശോധിക്കുകയും ആധുനിക മുസ്‌ലിം സമൂഹത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന പിക്താള്‍ സര്‍ഗസാഹിത്യ രംഗത്ത് തന്‍റെ ഉജ്വല പ്രതിഭ തെളിയിക്കുകയാണിതില്‍. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിക സാഹിത്യലോകത്ത് പ്രസിദ്ധീകരിച്ച വിലപ്പെട്ട കൃതികളിലൊന്നാണിത്. ഇസ്‌ലാമിന്‍റെയും ഇസ്‌ലാമിക സംസ്കാരത്തിന്‍റെയും യഥാര്‍ഥ മുഖം അനാവരണം ചെയ്യുകയാണ് ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഉന്നത വ്യക്തിത്വം ഉത്തമ സ്വഭാവം
60.00 30.00

ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ മികവും ഉത്കൃഷ്ടതയും അയാളുടെ സ്വഭാവ പെരുമാറ്റമൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പുലര്‍ത്തേണ്ട മികച്ച സ്വഭാവ ശീലങ്ങള്‍ വിവരിക്കുന്ന ഈ കൃതി വ്യക്തിത്വ വികസനത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകരിക്കുന്ന ഒരു സ്വഭാവ രൂപീകരണ സഹായി.

Add to Wishlist
Add to Wishlist
Quick ViewCompare
-52%
product_img1
കല സാഹിത്യം വിനോദം: ഇസ്‌ലാമിക സമീപനം
25.00 12.00

കല, സാഹിത്യം, വിനോദം എന്നിവയുടെ ഇസ്‌ലാമിക മാനം വിശകലനം ചെയ്യുന്ന കൃതിയാണിത്. ഇസ്‌ലാം കലകള്‍ക്കെതിരാണെന്ന ധാരണ തെറ്റാണെന്നും കലയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം എന്താണെന്നും ഈ കൃതി വ്യക്തമായി പരിശോധിക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-46%
product_img1
ധിഷണയും വെളിപാടും
22.00 12.00

സമകാലീന പ്രശ്നങ്ങളോടുള്ള വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് പത്ത് ലേഖനങ്ങളുടെ ഈ സമാഹാരം. ഇസ്‌ലാമിന്‍റെ മൗലികാദര്‍ശങ്ങളുടെയും സാമൂഹിക ശാസ്ത്രത്തിന്‍റെയും പിന്‍ബലത്തോടെ നടത്തുന്ന സമകാലീന മുസ്‌ലിം സമൂഹത്തിന്‍റെ പരിശോധന അശ്രദ്ധമായി അവഗണിക്കപ്പെടുന്ന പല മേഖലകളിലേക്കും കടന്നുചെല്ലുന്നു. കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ അകത്തളം തൊട്ട് അന്താരാഷ്ട്ര മുസ്‌ലിം സമൂഹത്തിന്‍റെ കര്‍മരംഗം വരെ ചടുലമായ ഭാഷയും സംക്ഷിപ്തതയും പ്രതിപാദനത്തിന്‍റെ തനതായ രീതിയും കൊണ്ട് ശ്രദ്ധേയങ്ങളാണ് ലേഖനങ്ങളൊക്കെയും.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
നറുനിലാവ്
50.00 30.00

ജീവിതത്തിന്‍റെ ഇലയനക്കങ്ങളിൽ ഉള്ളിലുണരുന്ന ആശയങ്ങൾ ഒരു സ്വപ്ന സല്ലാപം പോലെ രചയിതാവ് നമ്മിലേക്ക് പകരുന്നു. കഥയും കിനാവും നിറയുന്ന ഈ അക്ഷരങ്ങളിൽ നിങ്ങൾക്ക് നിങ്ങളെ കണ്ടെത്താം. നിങ്ങളുടെ ചുറ്റുപാടിനെ വായിക്കാം.

Add to Wishlist
Add to Wishlist
Quick ViewCompare
-43%
product_img1
പാശ്ചാത്യ മീഡിയയും ഇസ്‌ലാമും
14.00 8.00

ഇസ്‌ലാമിന്‍റെ രംഗപ്രവേശം ഇഷ്ടപ്പെടാത്ത പാശ്ചാത്യലോകം മീഡിയ ഉപയോഗിച്ച് അതിനെ തളയ്ക്കാനുള്ള ഗംഭീര ശ്രമത്തിലാണ്. ഇസ്‌ലാമിനെതിരെ പാശ്ചാത്യമീഡിയ ഉന്നയിക്കുന്ന ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയാണ് സീനാ അഅ്സം.

Add to Wishlist
Add to Wishlist
Quick ViewCompare
-47%
product_img1
പ്രബോധകന്‍റെ പാഥേയം
13.00 7.00

ജനങ്ങളെ ദൈവത്തിലേക്കും നന്മയിലേക്കും ക്ഷണിക്കുന്ന പ്രബോധകൻ വിശിഷ്ടമായ സ്വഭാവത്തിനുടമയായിരിക്കണം. പ്രവാചക ചരിത്രത്തിലെ അനുപമ മാതൃകകൾ നിരത്തി പ്രബോധകന്‍റെ യാത്രാ വിഭവങ്ങളെന്തൊക്കെയെന്ന് വിവരിക്കുകയാണ് ഈ കൃതിയിൽ.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
പ്രബോധനം നവോത്ഥാനം ചുവരെഴുത്തുകൾ ഭാഗം-2
150.00 100.00

പ്രബോധന, നവോത്ഥാന മേഖലയിലെ സമകാല വിചാരങ്ങളും ഉള്ളുണർത്തലുകളും. കാലാതിവർത്തിയായ ദൈവീക സന്ദേശങ്ങളിലൂടെ കാലത്തോട് സംവദിക്കുന്നു. ആദർശ ദൃഢബോധ്യം വഴി ദിശാവെളിച്ചം പകരുന്ന കുറിപ്പുകളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-40%
product_img1
പ്രാസ്ഥാനിക ചിന്തകള്‍
25.00 15.00

നവോത്ഥാന പ്രസ്ഥാനത്തിന്‍റെ വര്‍ത്തമാനവും നിയോഗവും ഗൗരവപരമായ വിചിന്തനത്തിന് വിധേയമാക്കുകയാണ് ഈ കൃതിയില്‍. പരിഷ്കരണ ദൗത്യങ്ങള്‍ക്ക് ശക്തിപകരാന്‍ ഇത് ഉപകരിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
മതമൈത്രിയും കേരള മുസ്‌ലിംകളും
22.00 11.00

മതമൈത്രി പൂത്തുലയുന്ന കേരളത്തെ പടുത്തുയര്‍ത്തുന്നതില്‍ മുസ്‌ലിംകളും നവോത്ഥാന പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വിശകലനം ചെയ്യുന്ന കൃതി. ഇതിനനുയോജ്യമായ ചരിത്ര പരിസരമൊരുങ്ങിയത് എങ്ങനെയെന്നും ഇത് പരിശോധിക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-47%
product_img1
ലഘു ചിന്തകൾ
15.00 8.00

സമൂഹം അവഗണിക്കുന്ന കയ്‌പേറിയ ജീവിത യാഥാർഥ്യങ്ങളെ തുറന്നു കാണിക്കുന്ന ചെറുകുറിപ്പുകൾ. അനുവാചക മനസ്സുകളിൽ പ്രതികരണമുളവാക്കുന്ന രചനാശൈലി. അരനൂറ്റാണ്ട് കാലം മുസ്‌ലിം ലോകത്ത് നിറഞ്ഞുനിന്ന ചിന്തകന്‍റെ ശ്രദ്ധേയമായ 22 നിരീക്ഷണങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
വിശ്വാസി ഓര്‍മിക്കേണ്ടത് – ഭാഗം 1
80.00 60.00

കലര്‍പ്പു കലരാതെ ആത്മാവിനെ നിലനിര്‍ത്തണമെങ്കില്‍ ശക്തമായ വിശ്വാസം കൂടിയേ തീരൂ. ഇക്കാര്യങ്ങള്‍ ശാന്തായി ആലോചിക്കാന്‍ വിശ്വാസിക്കും പ്രബോധകനും ഈ പുസ്തകം പ്രേരണ നല്‍കും.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
വിശ്വാസി ഓര്‍മിക്കേണ്ടത് – ഭാഗം 2
80.00 60.00

ഇസ്‌ലാം ജീവിത ശുദ്ധീകരണത്തിന്‍റെ പുതുമഴയാണ്. വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്. വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു. ഉള്ളും പുറവും സ്ഫടിക സുന്ദരമാക്കുന്നു. സദ്ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു. സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാന്‍ ഇതാ അല്പം ചിന്തകള്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
വിശ്വാസി ഓര്‍മിക്കേണ്ടത് – ഭാഗം 3
80.00 60.00

ആദര്‍ശമാണ് ജീവിതത്തിന്‍റെ അതിര്‍ത്തി. കലര്‍പ്പില്ലാതെ പെരുമാറാനും കെല്പോടെ ജീവിക്കാനും ഊര്‍ജമാകുന്നത് ആദര്‍ശമാണ്. നേരും നന്മയും പുഷ്പ്പിച്ച് നില്ക്കുന്ന പൂമരമായിത്തീരണം വിശ്വാസിയുടെ ജീവിതം. തോറ്റുപോകാതെയും തെറ്റിപ്പോകാതെയും വിടര്‍ന്ന് ജയിക്കുന്ന വ്യക്തിത്വം. സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ച് ആലോചിക്കാന്‍ ചില ചിന്തകള്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
വിശ്വാസി ഓര്‍മിക്കേണ്ടത് – ഭാഗം 4
85.00 63.75

ഭൗതിക ജീവിതത്തിന്‍റെ ഊഷരതയില്‍ വീര്‍പ്പു മുട്ടുന്ന മനുഷ്യര്‍ക്ക് ആത്മസംഗീതത്തിന്‍റെ കുളിരായി അനുഭവപ്പെടുന്നു ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. ഏകാന്തതയുടെ മരുക്കാട്ടില്‍ അകപ്പെട്ട് വിഭ്രമിക്കുന്ന വഴിയാത്രികന് ലഭിക്കുന്ന അപ്രതീക്ഷിത സ്പര്‍ശത്തിന്‍റെ അവിശ്വസനീയമായ ആശ്വാസം നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ കാണാം.

Add to Wishlist
Add to Wishlist
Quick ViewCompare
X