-32%
product_img1
അത്തൗഹീദ് ഖണ്ഡനത്തിന് മറുപടി
35.00 24.00

മര്‍ഹൂം പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ വിഖ്യാതമായ അത്തൗഹീദ് എന്ന ഗ്രന്ഥത്തിന് ഖണ്ഡനമായി യാഥാസ്ഥിതികര്‍ പുറത്തിറക്കിയ അല്‍ഖൗലുസ്സദീദ് ഫീ റദ്ദിത്തൗഹീദിലെ പൊള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും തുറന്നുകാട്ടുകയാണ് ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ആധുനിക പ്രശ്നങ്ങളില്‍ ലോകപണ്ഡിതന്മാരുടെ ഫത് വകള്‍
100.00 67.00

ആധുനിക ജീവിതത്തില്‍ ഒട്ടേറെ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ആരോഗ്യം, സാമ്പത്തികം, സാമൂഹികം, കുടുംബം, ലൈംഗികത, രാഷ്ട്രീയം എന്നിങ്ങനെ വൈവിധ്യമായ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകപണ്ഡിതന്മാര്‍ നല്‍കിയ ഫത് വകളുടെ സമാഹാരം. ഇസ്‌ലാമിന്‍റെ സര്‍വകാല പ്രസക്തിയും പ്രായോഗികതയും വെളിപ്പെടുത്തുന്ന പണ്ഡിതോചിതമായ രചന.

Add to Wishlist
Add to Wishlist
Quick ViewCompare
-37%
product_img1
ഇസ്‌ലാം മതനിയമങ്ങള്‍ പ്രായോഗികം നിത്യപ്രസക്തം
30.00 19.00

ദൈവിക മതമായ ഇസ്‌ലാം മനുഷ്യസമൂഹത്തിന് സമര്‍പ്പിക്കുന്നത് പ്രായോഗിക ജീവിതനിയമങ്ങളാണ്. ലോകത്തെ മറ്റു മതദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാം അതിന്‍റെ ദൈവികതയാല്‍ വേറിട്ടു നില്‍ക്കുന്നു. ഇസ്‌ലാമിലെ ദൈവിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികവും നിത്യപ്രസക്തവുമായി തീരുന്നുവെന്ന് അടയാളപ്പെടുത്തുന്നു ഈ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
ഇസ്‌ലാം മൗലിക പഠനങ്ങള്‍
325.00 244.00

ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങള്‍, വേദഗ്രന്ഥം, പ്രവാചകന്‍മാര്‍, ആരാധനകള്‍ തുടങ്ങിയ മൗലിക അധ്യാപനങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായ പഠനം.

Add to Wishlist
Add to Wishlist
Quick ViewCompare
-26%
product_img1
ഇസ്‌ലാം മൗലിക പ്രമാണങ്ങള്‍
175.00 130.00

ഇസ്‌ലാമിന്‍റെ വിശ്വാസം, അനുഷ്ഠാനം, ആചാരം, ആഘോഷം, സംസ്കാരം തുടങ്ങിയവയെല്ലാം പ്രമാണബദ്ധമാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന് കാലദേശ വ്യത്യാസമില്ല. അനുഷ്ഠാനങ്ങള്‍ക്ക് പ്രാദേശിക ഭേദമില്ല. അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനാണ് പ്രമാണങ്ങളുടെ സ്രോതസ്സ്. മുഹമ്മ്ദ നബി(സ്വ)യുടെ ജീവിതചര്യയാണ് രണ്ടാമത്തെ പ്രമാണം. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ നൂതന വിഷയങ്ങളില്‍ ഗവേഷണങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളും പണ്ഡിതന്മാരുടെ ഐകകണ്ഠ്യേനയുള്ള അഭിപ്രായങ്ങളും പ്രമാണമായി അംഗീകരിക്കപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ വിശദായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ഇസ്‌ലാം മൗലിക പ്രമാണങ്ങള്‍. ഈ കൃതി പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകരിക്കുമെന്നതില്‍ സംശയമില്ല.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ഇസ്‌ലാം വിമർശനങ്ങളും മറുപടിയും
70.00 47.00

ഇസ്‌ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കുന്നവരും ദൈവനിഷേധികളും ഖാദിയാനികളും നിരന്തരമായി ഉന്നയിക്കുന്ന 101 ചോദ്യങ്ങളെ വിശകലനം ചെയ്യുന്ന പഠനാര്‍ഹമായ കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-36%
product_img1
ഇസ്‌ലാം വെല്ലുവിളിക്കുന്നു
75.00 48.00

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ പിന്‍ബലത്തില്‍ ദൈവിക മതത്തിന്‍റെ അടിത്തറ തകര്‍ക്കപ്പെട്ടതായി ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ ശാസ്ത്രം എന്ന അതേ ആയുധം ഇപ്പോള്‍ വിമര്‍ശകര്‍ക്കും നിരീശ്വരവാദികള്‍ക്കും എതിരേ തിരിഞ്ഞിരിക്കുന്നു. യഥാര്‍ഥത്തില്‍ ശാസ്ത്രം ഇന്ന് ദൈവത്തിന്‍റെ വചനം വഹിക്കാന്‍ തയ്യാറായി നില്ക്കുകയാണ്. ശാസ്ത്രം എങ്ങനെ ദൈവനിഷേധ അവകാശവാദങ്ങളെ പൂര്‍ണമായി തകര്‍ത്തുകളഞ്ഞു എന്ന് ഈ ഗ്രന്ഥം തെളിവുകളുടെ പിന്‍ബലത്തില്‍ വിശകലനം ചെയ്യുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-32%
product_img1
ഇസ്‌ലാമിക ചിന്ത ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍
22.00 15.00

മതം, സമുദായം, ചരിത്രം, കല, സാഹിത്യം, സമ്പദ് വ്യവസ്ഥ എന്നീ പ്രധാന വിഷയങ്ങളില്‍ വ്യക്തമായ വീക്ഷണം അനിവാര്യമാണ്. മതത്തെ ചിന്തയ്ക്കും വിമര്‍ശനാത്മക പരിശോധനയ്ക്കും വിധേയമാക്കുക എന്ന പ്രവണത മുമ്പെന്നത്തെക്കാളും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒന്നാണിതെന്ന് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ബോധ്യമാകും. ഇസ്‌ലാമിക പ്രബോധകര്‍ക്ക് കൃത്യമായ ഒരജണ്ട നല്‍കുന്ന ഈ കൃതി തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ഇസ്‌ലാമിക വിശ്വാസം
12.00 8.00

അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിധിയിലുമുള്ള വിശ്വാസങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത പഠനം

Add to Wishlist
Add to Wishlist
Quick ViewCompare
-44%
product_img1
ഇസ്‌ലാമിക ശരീഅത്തിന്‍റെ മാനുഷികത
50.00 28.00

ശരീഅത്ത് എന്ന അറബി പദത്തിന് മാർഗം, നിയമം, എന്നൊക്കെയാണാർത്ഥം. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാകുന്നു. മനുഷ്യ സമൂഹത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതി കൈവരിക്കലാണ് ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യം. സമൂഹത്തിന്‍റെ ഭദ്രത ഉറപ്പാക്കാൻ ഇസ്‌ലാമിക ശരീഅത്ത് എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുന്ന കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍
12.00 8.00

ഒരു ക്രൈസ്തവ പണ്ഡിതന്‍റെ വീക്ഷണത്തില്‍

കത്തോലിക്കാ പ്രബോധകനായിരുന്ന റവ. എം എ റാഫേല്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച ഒരു കൃതിയാണിത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഒരു ക്രൈസ്തവ പാതിരി ഗ്രന്ഥം രചിക്കുകയെന്നത് അക്കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സവിശേഷമായ ഈ കൃതി മനുഷ്യസൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കും. 'കാലോചിതമായ ഈ പുസ്തകത്തിന് ഇതരമതസ്ഥരെ ഇസ്ലാം, ഖുര്‍ആന്‍ ഇവ എന്തെന്ന് യുക്തിയുക്തമായി ഗ്രഹിപ്പിക്കുവാനും മുസ്ലിംകളെ മതബോധത്തില്‍ ഒരു നീണ്ടപടി മുന്നോട്ടു കയറ്റുവാനും ശക്തിയുണ്ട്" (അവതാരികയില്‍ അബ്ദുല്ലാ അല്‍യമാനി)

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ഗ്വയ്ബ് (അദൃശ്യം)
27.00 18.00

ഗ്വയ്ബിലുള്ള വിശ്വാസം മതത്തിന്‍റെ അടിസ്ഥാനമാണ്. ഗ്വയ്ബിനെക്കുറിച്ച് ആധികാരികവും ശക്തവുമായ ഒരു വിശകലനമാണ് ഈ ഗ്രന്ഥം.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ചിന്തയുടെ ഇസ്‌ലാമീകരണവും ഇസ്‌ലാമിക പൈതൃകങ്ങളും
15.00 10.00

പ്രശസ്ത മുസ്ലിം ചിന്തകനും ഗ്രന്ഥകാരനുമായ ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ 'ഡിഫൈനിംഗ് ഇസ് ലാമിക് ട്രഡീഷണലിസം; ഫസ്റ്റ് പ്രിന്‍സിപ്പ്ള്‍സ് ഇന്‍ ദ ഇസ്ലാമൈസേഷന്‍ ഓഫ് തോട്ട് " എന്ന കൃതിയാണ് ചിന്തയുടെ ഇസ്ലാമീകരണവും ഇസ്ലാമിക പൈതൃകങ്ങളും എന്ന പേരില്‍ സംഗ്രഹിച്ചു പ്രസിദ്ധീകരിക്കുന്നത്. ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസ സിദ്ധാന്തങ്ങളെയും പ്രപഞ്ച വീക്ഷണത്തെയും ഒരു ദാര്‍ശനിക ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നുണ്ട് ഈ കൃതിയില്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
തൗഹീദ് ഒരു പഠനം
200.00 134.00

ഇസ്‌ലാമിന്‍റെ അടിത്തറയും ഭദ്രതയുമാണ് തൗഹീദ്. തൗഹീദിന്‍റെ മൂലശിലയില്‍ നിന്നാണ് ഇസ്‌ലാമിക ആദര്‍ശത്തിന്‍റെ വളര്‍ച്ചയും വികാസവും. തൗഹീദിന്‍റെ ആഴവും സൗന്ദര്യവും ലളിതവും സ്ഫുടവുമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം.

Add to Wishlist
Add to Wishlist
Quick ViewCompare
-37%
product_img1
തൗഹീദ് സമഗ്ര വിശകലനം
150.00 95.00

ഇസ്‌ലാമിക വിശ്വാസാചാരങ്ങളും നിയമസംഹിതകളും തൗഹീദ് കേന്ദ്രീകരിച്ചാകുന്നു. തൗഹീദ് എന്ന സത്യവും ശിര്‍ക്ക് എന്ന മിഥ്യയും തമ്മില്‍ കണിശമായും വിവേചിച്ചറിയാനുള്ള ബാധ്യത സത്യവിശ്വാസികള്‍ക്കുണ്ട്. ഈ ഗ്രന്ഥം അതിന് സഹായകമാണ്.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
മതം, നവോത്ഥാനം, പ്രതിരോധം
145.00 72.50

സമകാലിക ലോകത്തെയും ഇസ്‌ലാമിക ദര്‍ശനങ്ങളെയും സമഞ്ജസമായി ചേര്‍ത്തുകെട്ടിയ ഒരു ധിഷണാശാലിയുടെ ശക്തമായ ആലോചനകളാണ് ഈ ഗ്രന്ഥത്തില്‍. പുതിയലോകത്തിന്‍റെ ഭൗതിക സമസ്യകളോടുള്ള സൂക്ഷ്മമായ പ്രതികരണങ്ങളോടൊപ്പം ഇസ്‌ലാമിക പ്രബോധനത്തിന്‍റെ സമകാലിക സാധ്യതകളെയും പ്രതിസന്ധികളെയും വിലയിരുത്തുകയും പരിഹാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
X