-36%
product_img1
അഭിപ്രായ ഭിന്നതകള്‍ കാരണങ്ങളും സമീപനങ്ങളും
14.00 9.00

മതപരമായ അഭിപ്രായ ഭിന്നതകളുടെ കാരണങ്ങളും അവയോട് പ്രബോധകരും സാധാരണക്കാരും പുലര്‍ത്തേണ്ട സമീപനങ്ങളും ഹ്രസ്വമായി വിവരിക്കുകയാണ് ശൈഖ് ഉസൈമീന്‍ ഈ കൃതിയില്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-27%
product_img1
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ:
15.00 11.00

എന്താണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ:? എങ്ങനെയുള്ളവരാണ് ഈ പേരിന്നര്‍ഹര്‍? അവരുടെ ലക്ഷണമന്ത്? എന്നിവയെ വിശദീകരിക്കുന്ന കൃതി. ഇസ്‌ലാമിക വിശ്വാസങ്ങളില്‍ ബിദ്അത്ത് എങ്ങനെ കടന്നുകൂടി എന്നും ഒരു സംഘമായി ചരിച്ചിരുന്ന മുസ്‌ലിംകള്‍ എങ്ങനെ ഭിന്നിച്ചുവെന്നുമുള്ള വസ്തുതകളെ ചരിത്രപരമായി വിവരിക്കുന്ന ഈ ഉജ്വല കൃതി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ സിദ്ധാന്തങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നു.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ആദര്‍ശ വൈകല്യങ്ങള്‍ സുന്നി-ജമാഅത്ത് സാഹിത്യങ്ങളില്‍
100.00 67.00

വിശ്വാസ ആചാര മേഖലകളില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന മുസ്‌ലിം വിഭാഗങ്ങളുടെ പഠനവൈകല്യങ്ങളെ നിശിതമായി പരിശോധിക്കുന്ന കൃതി. 51 അധ്യായങ്ങളില്‍ വ്യത്യസ്ത വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ആദര്‍ശ വ്യത്യാസങ്ങളെ അടുത്തറിയാന്‍ ഈ ഗ്രന്ഥം സഹായിക്കും.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം
50.00 25.00

ഇബാദത്തിനെ ദുര്‍വ്യാഖ്യാനിച്ച് സയ്യിദ് മൗദൂദി മുസ്‌ലിം സമൂഹത്തില്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാക്കി. കെ പി മുഹമ്മദ് മൗലവിയുടെ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം ഈ ആശയക്കുഴപ്പങ്ങളെ ദൂരീകരിക്കുന്നതായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ സി അബ്ദുല്ല മൗലവിയുടെ ഇബാദത്ത് സമഗ്രപഠനം എന്ന കൃതി മൗദൂദിയുടെ ദുര്‍വ്യാഖ്യാനങ്ങളെ ആവര്‍ത്തിക്കുന്നതായിരുന്നു. ഈ ഗ്രന്ഥങ്ങളെ താരതമ്യം ചെയ്ത് രചിച്ച വിഖ്യാത ഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പാണിത്.

Add to Wishlist
Add to Wishlist
Quick ViewCompare
-34%
product_img1
ഇമാം ഇബ്നുതൈമിയയും ആരോപണങ്ങളും
15.00 10.00

ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ ധാരാളമായി പഠനവും ഗവേഷണവും അര്‍ഹിക്കുന്ന മഹാനാണ്. ആധുനിക ലോകത്ത് അദ്ദേഹത്തിന്‍റെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ആശയങ്ങളെ നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ ചില വിമര്‍ശകര്‍ സാധാരണ അഭയം തേടാറുള്ളത് സ്വഭാവഹത്യകളിലാണ്. ഇസ്‌ലാമിക ലോകത്ത് ശൈഖുല്‍ ഇസ്‌ലാമിനോളം ഇതിന് വിധേയനായ മറ്റൊരു വ്യക്തി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ശൈഖുല്‍ ഇസ്‌ലാമിനെക്കുറിച്ച് കള്ളക്കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് പറഞ്ഞുപരത്തി അദ്ദേഹത്തിന്‍റെ പേരില്‍ ലഅ്നത്ത് വരെ ചൊല്ലിക്കുമായിരുന്ന യാഥാസ്ഥിതികരുടെ ഭത്സനങ്ങള്‍ക്ക് മറുപടിയായി എഴുതിയ ഈ കൃതി നവോത്ഥാന സംരംഭങ്ങള്‍ക്ക് തുണയാകും.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
ഇസ്‌ലാഹി പ്രസ്ഥാനം ദര്‍ശനം ചരിത്രം ദൗത്യം
80.00 60.00

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക നവ ജാഗരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഇന്ത്യൻ പശ്ചാത്തലത്തിൽ കേരളത്തനിമയിൽ രൂപപ്പെട്ട നവോഥാന മുന്നേറ്റമാണ് ഇസ്‌ലാഹി പ്രസ്ഥാനം. പ്രമാണബദ്ധമായി പ്രബോധന രംഗത്തിറങ്ങിയ ഒരു പറ്റം നിഷ്കാമ കര്‍മയോഗികളും ധിഷണാശാലികളുമായ പണ്ഡിത വര്യന്മാർ രൂപം നൽകിയ ഇസ്‌ലാഹി പ്രസ്ഥാനം അതിന്‍റെ ദൗത്യ നിർവഹണ വീഥിയിൽ മുന്നേറുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനം മുന്നോട്ടുവച്ച ദൗത്യങ്ങളേറെയും സമൂഹം ഏറ്റെടുത്തു. ഒരു പ്രസ്ഥാനം എന്ന നിലയിൽ നവോത്ഥാന മുന്നേറ്റത്തിനു വലിയ കുതിപ്പുകളും ചിലപ്പോൾ കിതപ്പുകളും ഉണ്ടായിട്ടുണ്ട്. വിശാസ ജീർണതകൾ ഒട്ടൊക്കെ മാറി നിന്നെങ്കിലും പൗരോഹിത്യത്തിന്‍റെ പിടിയിൽ നിന്ന് സമൂഹം പൂർണമായി രക്ഷപെട്ടിട്ടില്ല. അതിനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇസ്‌ലാഹി പ്രസ്ഥാനത്തെ സാമാന്യമായി പരിചയപ്പെടാൻ ഈ കൃതി പ്രയോജനപ്പെടും.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
കേരള മുസ്‌ലിം നവോത്ഥാനം: വിമര്‍ശനങ്ങളും വസ്തുതകളും
70.00 52.50

മഹത്തായ ഇസ്‌ലാഹീ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും യാഥാസ്ഥിതിക വിമര്‍ശകര്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന 14 ലേഖനങ്ങളുടെ സമാഹാരം. പ്രൊഫ. മങ്കട അബ്ദുല്‍അസീസ്, ഡോ. എന്‍ എ കരീം, ഡോ. എം ജി എസ് നാരായണന്‍, ഡോ. എം ഗംഗാധരന്‍, പി മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഷംനാസ് ഹുസൈന്‍, ഇബ്രാഹീം ബേവിഞ്ച, എം ഐ മുഹമ്മദലി സുല്ലമി, പി എം എ ഗഫൂര്‍, ഹസന്‍ നെടിയനാട്, ടി ടി എ റസാഖ് എന്നിവരുടെ ഗഹനമായ പഠനങ്ങള്‍.

Add to Wishlist
Add to Wishlist
Quick ViewCompare
-24%
product_img1
ഖാദിയാനിസം
75.00 57.00

മിര്‍സാ ഗുലാം അഹ്‌മദ്‌‌ ഖാദിയാനിയും അനുയായികളും ഒരു നൂറ്റാണ്ടിലേറെയായി ഇസ്‌ലാമിന്നെതിരില്‍ നടത്തിവരുന്ന കുപ്രചാരങ്ങള്‍ക്കുള്ള മറുപടികള്‍. ലോകപ്രശസ്ത പണ്ഡിതന്‍റെ വിഖ്യാത രചന.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ജനാധിപത്യം മതേതരത്വം ഇസ്‌ലാമിസ്റ്റുകള്‍ക്കിടയിലെ വൈരുധ്യങ്ങള്‍
28.00 19.00

വിഭാഗീയ ചിന്തകള്‍ക്കതീതമായ സാര്‍വത്രിക തത്വങ്ങളില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം. ഇസ്‌ലാമിക വിശ്വാസ മൂല്യങ്ങള്‍ക്കും ചരിത്രപരമായി മുസ്‌ലിം സമൂഹം വികസിപ്പിച്ചെടുത്ത രാഷ്ട്ര മാതൃകകള്‍ക്കും വിരുദ്ധമായി ഇസ്‌ലാമിസ്റ്റുകള്‍ അവതരിപ്പിക്കുന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളെ പഠനവിധേയമാക്കുന്ന കൃതി. പണ്ഡിതോചിതമായ വിശകലനം.

Add to Wishlist
Add to Wishlist
Quick ViewCompare
-33%
product_img1
ജമാഅത്തെ ഇസ്‌ലാമി സ്വന്തം കണ്ണാടിയില്‍
80.00 54.00

മതരാഷ്ട്രവാദ പരികല്പനയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ ജീവവായു. പക്ഷേ, തങ്ങളെ മതരാഷ്ട്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നതോ അറിയപ്പെടുന്നതോ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. ആദര്‍ശവും നിലപാടുകളും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് ഇന്ന് ജമാഅത്ത്. ജമാഅത്തിനെ സ്വന്തം കണ്ണാടിക്കു മുമ്പില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നു ഈ പുസ്തകം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാഹീ പ്രസ്ഥാനവും
65.00 33.00

വിയോജിപ്പിന്‍റെ അടിസ്ഥാനം

ഇസ്‌ലാഹീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള മൗലികമായ അഭിപ്രായാന്തരങ്ങള്‍ എന്തൊക്കെയാണെന്ന് സത്യാന്വേഷികളെ ബോധ്യപ്പെടുത്തുന്ന വിശകലന ഗ്രന്ഥം.

Add to Wishlist
Add to Wishlist
Quick ViewCompare
-64%
product_img1
ജമാഅത്ത് സാഹിത്യവും വൈരുധ്യാധിഷ്‌ഠിത വസ്‌വാസുകള്‍
55.00 20.00

മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത് ഇബാദത്തിനെ കുറിച്ചാണ്. ഇവ്വിഷയകമായി പുറത്തിറങ്ങിയ ഇരു വിഭാഗത്തിലെയും ഗ്രന്ഥങ്ങളെ താരതമ്യ പഠനത്തിന് വിധേയമാക്കുന്ന വസ്തുനിഷ്ഠമായ പുസ്തകം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
തീവ്രവാദം ഭീകരവാദം ജിഹാദ്
28.00 14.00

മുസ്‌ലിംകളും അമുസ്‌ലിംകളും ഒരേ പോലെ തെറ്റിദ്ധരിച്ച പദമാണ് ജിഹാദ്. തീവ്രവാദവും ഭീകരവാദവും ഈ പദത്തോട് ചേര്‍ത്താണ് മുഖ്യാധാരയില്‍ ചര്‍ച്ച തെയ്തുകൊണ്ടിരിക്കുന്നത്. ഈ വിഷയങ്ങളെ പഠനവിധേയമാക്കി ഡോ. കെ എന്‍ പണിക്കര്‍, ഡോ. എം ഗംഗാധരന്‍, ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ഷാജഹാന്‍ മാടമ്പാട്ട്, സി പി ഉമര്‍ സുല്ലമി, എം ഐ തങ്ങള്‍, എ അബ്ദുസ്സലാം സുല്ലമി, റഹീം മേച്ചേരി, മുജീബ് റഹ്‌മാന്‍ കിനാലൂര്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ദഅ്‌വത്ത്‌ ചിന്തകള്‍ – ഭാഗം 5
60.00 30.00

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികമായിത്തീരുമെന്ന് ചിന്തിക്കേണ്ടത് പ്രബോധന സമൂഹത്തിന് അനിവാര്യമാണ്. സമകാല സംഭവവികാസങ്ങളോട് ഇസ്‌ലാമിക സമീപനം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-50%
product_img1
ദഅ്‌വത്ത് ചിന്തകള്‍ – ഭാഗം 6
70.00 35.00

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്‌ലാമിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികമായിത്തീരുമെന്ന് ചിന്തിക്കേണ്ടത് പ്രബോധന സമൂഹത്തിന് അനിവാര്യമാണ്. സമകാല സംഭവവികാസങ്ങളോട് ഇസ്‌ലാമിക സമീപനം വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.

Add to Wishlist
Add to Wishlist
Quick ViewCompare
-25%
product_img1
ദഅ്‌വത്ത് ചിന്തകള്‍- ഭാഗം 3
60.00 45.00

ദഅ്‌വത്തിന് അല്ലാഹു നിശ്ചയിച്ച ഒരു ക്രമവും പ്രവാചക മാതൃകയും ഉണ്ട്. വ്യക്തിയുടെയും സമൂഹത്തിന്‍റെയും വിജയമാണ് ദഅ്‌വാ പ്രസ്ഥാനങ്ങള്‍ കാംക്ഷിക്കേണ്ടത്. ദഅ്‌വത്തിന്‍റെ ലക്ഷ്യം, മാര്‍ഗം, മുന്‍ഗണനാക്രമം എന്നിവയിലേക്ക് വെളിച്ചമേകുന്ന ഉജ്വല കൃതി.

Add to Wishlist
Add to Wishlist
Quick ViewCompare
X